പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽപ്പെട്ട സതിയമ്മക്കെതിരെ പരാതി. ഔദ്യോഗിക രേഖ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ലിജിമോൾ ആണ് പരാതി നൽകിയത്. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ബിനുമോനെതിരെയും ലിജിമോള്‍ കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.
തനിക്ക് ഇങ്ങനെയൊരു ജോലി ഉള്ളതായി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ലിജിമോൾ പറയുന്നു. സതിയമ്മ ജോലി നേടിയത് തന്റെ പേരില്‍ വ്യാജരേഖ ചമച്ച് ആണെന്ന് ലിജിമോൾ നൽകിയ പരാതിയിലുണ്ട്. തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ല. വ്യാജരേഖ ചമച്ച് അക്കൗണ്ട് ഉണ്ടാക്കിയാണ് സര്‍ക്കാരിന്റെ പണം കൈപ്പറ്റിയിരിക്കുന്നതെന്നും ലിജി മോൾ പരാതിയില്‍ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സതിയമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ജീവനക്കാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുവെന്നാണ് ഏതാനും മാധ്യമങ്ങളും യുഡിഎഫും ആരോപിച്ചത്. സതിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവരെക്കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തിക്കുകയും ചെയ്ത യുഡിഎഫ്, പുതുപ്പള്ളിയിലെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുകയാണ് ഈ സംഭവം.
സതിയമ്മ ചെയ്ത കുറ്റകൃത്യം മറച്ചുവച്ച് അവരുമായി പ്രചാരണം തുടങ്ങാനാണ് കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പുതുപ്പള്ളിയിലെത്തി സതിയമ്മയ്ക്കൊപ്പം സര്‍ക്കാരിനെതിരെ കുപ്രചാരണം അഴിച്ചുവിടുന്നുണ്ട്.
അതിിടെ, ലിജിമോള്‍ നല്‍കിയ പരാതിയോടെ സതിയമ്മയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Sammury: Pudupally Satyamma matter Lijimol Filed a police complaint