തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാത്തതിൽ കേന്ദ്ര നേതൃത്വത്തെ കടുത്ത വിയോജിപ്പ് അറിയിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. ഏറെ ചർച്ച ചെയ്യപ്പെട്ട മേയർ സ്ഥാനം അവസാന നിമിഷമാണ് ശ്രീലേഖയ്ക്ക് കൈവിട്ടുപോയത്. ഇതോടെ ശ്രീലേഖയെ മെരുക്കാൻ വമ്പൻ ഓഫറുകളുമായി ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റ് ഉൾപ്പെടെയുള്ള പദവികൾ പാർട്ടി വാഗ്ദാനം ചെയ്‌തെന്നാണ് സൂചന. കൂടാതെ കേന്ദ്ര തലത്തിൽ മറ്റേതെങ്കിലും പ്രധാന പദവിയും നൽകാൻ നീക്കമുണ്ട്.ശാസ്തമംഗലം വാർഡിൽ നിന്നും ശ്രീലേഖയെ തുടക്കം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പാർട്ടി ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാൻ തീരുമാനിച്ചതാണ് ശ്രീലേഖയുടെ അതൃപ്തിയുടെ കാരണം.

