Site iconSite icon Janayugom Online

കോട്ടയം നഴ്സിംങ് കോളജില്‍ നടന്ന റാഗിംങ് : രണ്ട് പേരെ സസ്പെന്റ് ചെയ്തു

raggingragging

കോട്ടയം സര്‍ക്കാര്‍ നഴ്സിങ്ങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് പെരെ സസ്പെൻഡ് ചെയിതു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എടി., അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്. റാഗിങ്ങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

Exit mobile version