Site iconSite icon Janayugom Online

റാഗിങ് കേസുകള്‍ : ഹൈക്കോടതി യുജിസിയെ കക്ഷി ചേർത്തു

സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകൾ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങിലാണ് നിർണായക തീരുമാനം.
റാഗിങ് നിരോധന നിയമപ്രകാരം സംസ്ഥാനത്തെ കോളജുകളിൽ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിന് പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിർദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. 

ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം. ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമം പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ജില്ല‑സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരാകാൻ കക്ഷികൾക്ക് നോട്ടീസ് നൽകി.

Exit mobile version