സുപ്രീം കോടതി വിധിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. സുപ്രീം കോടതി ഭരണഘടനാ അധികാരപരിധി ലംഘിച്ചുവെന്നും, ഭരണഘടനയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജഡ്ജിമാർക്കിരുന്ന് ഭരണഘടന തിരുത്താനുള്ള അധികാരമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോടതികൾ ഭരണഘടന ഭേദഗതി ചെയ്താൽ നിയമനിർമ്മാണ സഭ പിന്നെ എന്തിനാണെന്നും ആർലേക്കർ ചോദിച്ചു.
സുപ്രീം കോടതി അതിരുകടന്നെന്ന് രാജേന്ദ്ര ആർലേക്കർ

