Site iconSite icon Janayugom Online

യെസ് ബാങ്ക് ചെയർമാനായി രാമ സുബ്രഹ്മണ്യം ഗാന്ധി വീണ്ടും നിയമിതനായി

മുൻ ആർ‌ബി‌ഐ ഡെപ്യൂട്ടി ഗവർണർ ആർ ഗാന്ധിയെ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയതായി സ്വകാര്യ മേഖല വായ്പാദാതാവായ യെസ് ബാങ്ക് അറിയിച്ചു. 

ആർബിഐ അംഗീകരിച്ച പ്രതിഫലത്തിൽ 2025 സെപ്റ്റംബർ മുതൽ 2027 മെയ് 13 വരെയുള്ള കാലയളവിൽ രാമസുബ്രഹ്മണ്യം ഗാന്ധിയെ ബാങ്കിൻറെ പാർട്ട് ടൈം ചെയർമാനായി പുനർനിയമിക്കാൻ ആർബിഐ അംഗീകാരം നൽകിയതായി യെസ് ബാങ്ക് അറിയിച്ചു. 

രാമസുബ്രഹ്മണ്യം ഗാന്ധി 2014 മുതൽ 2017 വരെ റിസർവ് ബാങ്കിൻറെ ഡപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 37 വർഷം പരിചയ സമ്പത്തുള്ള ഒരു പ്രഗത്ഭനായ ബാങ്ക് പ്രൊഫഷണലാണ്.

Exit mobile version