Site iconSite icon Janayugom Online

വേടനെതിരെ ബലാത്സംഗക്കേസ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവ ഡോക്ടർ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്. യുവഡോക്ടർ നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 

ഇന്ന് പുലർച്ചെയാണ് എഫ്ഐആർ റെജിസ്റ്റർ ചെയ്ത് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കുവെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്.

Exit mobile version