Site iconSite icon Janayugom Online

ചുവപ്പിൽ നിറഞ്ഞ് പ്രതിനിധി സമ്മേളന നഗര്‍

സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം നടക്കുന്ന കാനം രാജേന്ദ്രൻ നഗറിനും വീഥികൾക്കും ചെഞ്ചുവപ്പ്. സമ്മേളന നഗറിലെ വീഥിയിൽ മൺമറഞ്ഞ് പോയവരുടെ ഓർമ്മകളുമായി ചുവപ്പ് തേരുകൾ നിരന്നു. പത്ത് തേരുകളിലും മൺമറഞ്ഞു പോയ സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു.

ഹൗസ്ബോട്ട്, ലൈറ്റ് ഹൗസ്, കുംഭഭരണി തേരുകൾ, വയലാറിലെ സമരം, മുന്നേറ്റം എന്നിങ്ങനെ ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട സ്തൂപങ്ങളും ശില്പങ്ങളുമാണ് നഗറിൽ സ്ഥാപിച്ചിരിക്കുന്നത്. വയലാർ സമരം, കുട്ടനാട്ടിലെ കർഷകരുടെ സമര ചരിത്രം, കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിന്റെ ചരിത്രം എന്നിവയെല്ലാം നഗരത്തിന്റെ പല ഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്. പൊതു സമ്മേളന വേദിയായ ആലപ്പുഴ ബീച്ചിലേക്കുള്ള വഴികളും ചുവപ്പു തോരണങ്ങളും കമാനങ്ങളും കൊണ്ടു നിറഞ്ഞു.

Exit mobile version