Site iconSite icon Janayugom Online

തദ്ദേശ തെരെഞ്ഞെടുപ്പിൽ ഉണ്ടായത് വർഗീയതയ്ക്കും എതിരായ പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന ഫലം: മുഖ്യമന്ത്രി

എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന ഫലമാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർ​ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version