Site iconSite icon Janayugom Online

പൊതുജനങ്ങൾക്ക് വേണ്ടി റവന്യു ഇ — സാക്ഷരതായജ്ഞം നടപ്പിലാക്കും: മന്ത്രി കെ രാജൻ

പൊതുജനങ്ങൾക്ക് റവന്യു വകുപ്പിലെ സേവനങ്ങൾ ഫലപ്രദമാക്കാൻ ഇ‑സാക്ഷരതായഞ്ജം നടപ്പിലാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. റവന്യു വകുപ്പ് ഉദ്യോഗസ്ഥ സംഘടനയായ കെ ആർ ഡി എസ് എ സംഘടിപ്പിച്ച സംസ്ഥാന വനിത ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനുള്ളിൽ 54535 പേരെ ഭൂവുടമകളാക്കി മാറ്റാൻ കേരളത്തിലെ റവന്യു ജീവനക്കാർ വഹിച്ച പങ്ക് ചരിത്രപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ചാട്ടുകര ശാന്തിഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പെണ്ണൊരുമയിടം-2022’ ക്യാമ്പ് പരിപാടിയിൽ കെ ആർ ഡി എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ ആർ ഡി എസ് എ സംസ്ഥാന പ്രസിഡന്റ് ജി ജയകുമാർ, ജനറൽ സെക്രട്ടറി എം എം നജീം, സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി വി ശശികല, സംസ്ഥാന ട്രഷറർ ജെ ഹരിദാസ്, സംസ്ഥാന സെക്രടറി ബി സുധർമ്മ, സെക്രട്ടറിയേറ്റംഗം ആർ സിന്ധു, പി വി പ്രവിത എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Rev­enue e‑literacy will be imple­ment­ed for the pub­lic: Min­is­ter K Rajan

You may like this video also

Exit mobile version