Site iconSite icon Janayugom Online

ഹരിയാന ബിജെപിയിൽ കലാപം; ഊർജ മന്ത്രി രാജിവെച്ചു

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ തുടർന്ന് ബിജെപിയിൽ കലാപം . ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഊർജ മന്ത്രി രഞ്ജിത്ത് സിങ് ചൗട്ടാല രാജിവെച്ചു. സിര്‍സ ജില്ലയിലെ റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യപിച്ചു. 90 സീറ്റുകളില്‍ 67 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രഞ്ജിത്ത് സിങ് ചൗട്ടാല ഉൾപ്പെടെ 9 പേർക്ക് സീറ്റുണ്ടായിരുന്നില്ല.

മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനും, മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനുമാണ് രഞ്ജിത്ത് ചൗട്ടാല. റാനിയ മണ്ഡലത്തിനായി രഞ്ജിത്ത് സിങ് സമ്മര്‍ദം ചെലുത്തിയെങ്കിലും ശിഷ്പാല്‍ കംബോജിനാണ് അവിടെ സീറ്റ് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടി ആയാണ് സ്വതന്ത്ര എംഎല്‍എയായ രഞ്ജിത്ത് സിങ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശിനോട് പരാജയപ്പെട്ടിരുന്നു.

Exit mobile version