Site iconSite icon Janayugom Online

റഷ്യയുടെ ലൂണ ചന്ദ്രനില്‍ ഇടിച്ച് തകര്‍ന്നു

റഷ്യന്‍ ചാന്ദ്രദൗത്യ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ലൂണ, ചന്ദ്രനിൽ ഇടിച്ച് തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്.

ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3നൊപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം.

Eng­lish Sam­mury: rus­si­a’s luna 25 has crashed into the moon
You may also like this video

Exit mobile version