Site icon Janayugom Online

വേൾഡ് റെക്കോർഡ് യൂണിയൻ പുരസ്ക്കാരം ഏറ്റുവാങ്ങി എസ് ശ്രീകാന്ത് അയ്മനം

sreekant

അയ്മനം വല്യാട് മൂപ്പത്തിനാലാം നമ്പർ ശാഖാ യോഗവും നാഗമ്പടം പദയാത്ര സമിതിയും ചേർന്ന് വേൾഡ് റെക്കോർഡ് യൂണിയൻ പുരസ്ക്കാരം എസ് ശ്രീകാന്ത് അയ്മനത്തിന് സമ്മാനിച്ചു. മൂപ്പത് മിനിറ്റ് കൊണ്ട് നാൽപ്പത്തിയഞ്ച് കാവ്യാത്മക ഗാനങ്ങൾ വേഗത്തിൽ പാടിയാണ് പുരസ്ക്കാരം നേടിയത് .ശ്രീനാരായണ ഗുരുദേവൻ്റെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന വരികളിലൂടെ ലോകറെക്കോർഡ് പുരസ്ക്കാരം നേടുമ്പോൾ ഗുരുദേവ ദർശനങ്ങളെ ലോകത്തിന് മുന്നിൽ ഉയർത്തി കാട്ടാനുള്ള അവസരമായി അംഗീകാരത്തെ കാണുകയാണ് ശ്രീകാന്ത്.

മൂപ്പത്തിനാലാം നമ്പർ ശാഖാ യോഗം സെക്രട്ടറി പി കെ ബൈജു, പ്രസിഡൻ്റ് ഷാജിമോൻ, പദയാത്ര സമിതി ചെയർമാൻ കെ വി സതീശൻ, അംഗങ്ങളായ രവി ‚സജീവ്, സനീഷ്, ബീനാ സുഗതൻ സമിതിയംഗങ്ങൾ, ശാഖാ യോ ഗാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

Eng­lish Sum­ma­ry: S Srikanth Aymanam received the World Record Union award

You may like this video also

Exit mobile version