Site iconSite icon Janayugom Online

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ഒരാൾ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. പമ്പാവാലി കണമലയിൽ ആയിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കർണാടകയിൽ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ത്ഥാടക സംഘം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Exit mobile version