Site icon Janayugom Online

ചന്ദന വേട്ട; കണ്ണൂരില്‍ 390 കിലോ ചന്ദനം പിടിച്ചെടുത്തു

കണ്ണൂർ കുറുമാത്തൂരിൽ നിന്ന് 390 കിലോ ചന്ദനം തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കുറുമാത്തൂർ സ്വദേശി എം മധുസൂദനനാണ് അറസ്റ്റിലായത്. ശ്രീകണ്ഠാപുരം സ്വദേശികളായ നിസാർ, ദിലീപൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. കണ്ണൂർ, കുറുമാത്തൂർ കൂനം റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ താൽക്കാലിക ഷെഡിൽ സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടിച്ചെടുത്തത്. ചന്ദനത്തടികൾ ചെത്തി വിൽപ്പനക്ക് ഒരുക്കുകയായിരുന്ന സംഘം. ചെത്തി ഒരുക്കി വിൽപ്പനക്ക് തയ്യാറാക്കിയ 6 കിലോ ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളുമുൾപ്പെടെ 390 കിലോയിലധികം ചന്ദനമാണ് പിടികൂടിയത്.

Eng­lish Sum­ma­ry: San­dal­wood was captured
You may also like this video

Exit mobile version