Site icon Janayugom Online

ഇന്ത്യാ ചരിത്രത്തെ വർഗീയവത്ക്കരിക്കുന്ന സംഘപരിവാർ നീക്കം അപലപനീയം : എ ഐ എസ് എഫ്

എഐഎസ്എഫ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രമേയം പാസാക്കി. ഇന്ത്യാ ചരിത്രത്തെ വർഗീയവത്കരിക്കുന്ന സംഘപരിവാർ ഭരണകൂട നീക്കം അപലപനീയമാണ്. വാഗൺ ട്രാജഡിയിലും മലബാർ സമരത്തിലും രക്തസാക്ഷികളായ 387 സമര പോരാളികളെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പുറത്താക്കിയതിനെതിരെയും പ്രമേയത്തിൽ രൂക്ഷവിമർശനമുയർന്നു. ഷംനയാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രമേയമവതരിപ്പിച്ചത്. 

പരിപാടിയിൽ എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് മനാഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സമ്മേളനം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ‘കാലടിയിലെ എഐഎസ്എഫ് പോരാട്ടങ്ങൾ’ എന്ന കൈപുസ്തകവും അരുൺ ബാബു പ്രകാശനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം ആർ ഹരികൃഷ്ണൻ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം എ എ സഹദ്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അനസ് കരീം എന്നിവർ സംസാരിച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതിക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെയും ഗവേഷകരെയും പ്രതികൂലമായി ബാധിക്കുന്ന നിയമമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും അധ്യാപന സ്വപ്നമാണ് പുതിയ നിയമം മൂലം തകരുന്നതെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. അധ്യാപക തസ്തിക വെട്ടിച്ചുരുക്കുന്ന നിയമം പിൻവലിക്കണമെന്നും അനസ് അവതരിപ്പിച്ച പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വേണ്ടി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തി യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിക്കണമെന്ന് റിൻഷാദ് അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
കമ്മിറ്റി അംഗങ്ങൾ : ഷംന (പ്രസിഡന്റ്), ഗോകുൽ (വൈസ് പ്രസിഡന്റ്), റിൻഷാദ് (സെക്രട്ടറി), നിമ ഹരിദാസ് (ജോയിന്റ് സെക്രട്ടറി). അൻസ, കൃപ, വിനിഷ, സുമി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).

ENGLISH SUMMARY:Sangh Pari­var’s move to com­mu­nalise Indi­an his­to­ry is rep­re­hen­si­ble: AISF
You may also like this video

Exit mobile version