Site iconSite icon Janayugom Online

ശതാബ്ദി പൂര്‍ണിമ; സിപിഐ രൂപീകരണത്തിന്റെ നൂറാം ആണ്ട്

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശതാബ്ദി പൂര്‍ണിമയിലാണ്. 2024 ഡിസംബര്‍ 26ന് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം ആണ്ടിലേയ്ക്ക് പ്രവേശിക്കുകയാണ്.
ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയുംപോലെ, മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിറവിയെടുത്തത്. അക്കാലങ്ങളില്‍ വിദേശത്തു കഴിഞ്ഞിരുന്ന നിരവധി ഇന്ത്യന്‍ വിപ്ലവകാരികള്‍ റഷ്യന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കമ്മ്യൂണിസത്തെ നെഞ്ചേറ്റി. 1920ല്‍ താഷ്കന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ അവരൊന്നിച്ചു ചേര്‍ന്നു. ഏതാണ്ട് ഇതേ കാലത്തുതന്നെ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനയിതാക്കളായ സഖാക്കള്‍ എസ് എ ഡാങ്കെ, എസ് വി ഘാട്ടെ, മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ ബോംബെ, കല്‍ക്കട്ട, മദ്രാസ്, ലാഹോര്‍ എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങളിലും ഒക്ടോബര്‍ വിപ്ലവത്തെക്കുറിച്ചും സോവിയറ്റ് യൂണിയനെന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ പ്രാരംഭനേട്ടങ്ങളെക്കുറിച്ചും പ്രചരിപ്പിച്ചു. കമ്മ്യൂണിസം-ലെനിനിസമെന്ന പ്രത്യയശാസ്ത്രം പ്രത്യാശയോടെ പടര്‍ന്നു. തൊഴിലാളികളെയും കര്‍ഷകരെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സംഘടിപ്പിക്കാനും തുടങ്ങി. ഒപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും അവര്‍ സജീവമായിരുന്നു. ഈ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ എല്ലാം ഒന്നുചേര്‍ന്ന് കാണ്‍പൂരില്‍ സമ്മേളനം ചേര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി.

സമ്മേളനത്തില്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് എംപി ഷാപൂർജി ദൊറാബ്ജി സക്ലത്വാല ഹ്രസ്വ സന്ദേശം അയച്ചു “ഇന്ത്യയിൽ വലുതും സുസ്ഥിരവുമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കമായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കുന്നു”; ഇത് സമ്മേളനത്തിന്റെ തുടക്കത്തില്‍ വായിച്ചു. തുടർന്ന് സ്വാഗതസംഘം ചെയർമാൻ ഹസ്രത്ത് മൊഹാനിയുടെ പ്രസംഗം. അടുത്തതായിരുന്നു എം ശിങ്കാരവേലു ചെട്ടിയാരുടെ അധ്യക്ഷപ്രസംഗം. രാഷ്ട്രീയവും സംഘടനാപരവുമായ ചോദ്യങ്ങളിൽ സ്വാഭാവികമായും നിരവധി ബലഹീനതകള്‍ ചൂണ്ടിക്കാട്ടാമെങ്കിലും, ഈ സമ്മേളനമാണ് ആദ്യത്തെ പാർട്ടി ഭരണഘടന അംഗീകരിക്കുകയും മുൻകാല കമ്മ്യൂണിസ്റ്റ് സർക്കിളുകളെ പ്രതിനിധീകരിക്കുന്ന ഒരു അഖിലേന്ത്യാ നേതൃത്വത്തിന്റെ നാഭീസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്തത്. എം ശിങ്കാരവേലു ചെട്ടിയാര്‍ പ്രസിഡന്റായും എസ് വി ഘാട്ടെ, ജാനകി പ്രസാദ് ബഗര്‍ഹട്ട എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ആസാദ് ശോഭാനിയേയും മദ്രാസ്, കാൺപൂർ, ലാഹോർ, കൽക്കട്ട എന്നീ നാല് പ്രവിശ്യകളുടെ സെക്രട്ടറിമാരായി സഖാക്കൾ കൃഷ്ണസ്വാമി അയ്യങ്കാർ, സത്യഭക്ത, എസ് ഡി ഹസ്സൻ, മുസാഫർ അഹമ്മദ് എന്നിവരെയും യഥാക്രമം തിരഞ്ഞെടുത്തു.

ഇവരടങ്ങുന്ന നേതൃത്വം മീററ്റിലെ അറസ്റ്റുകൾ വരെ (മാർച്ച് 1929) ഒത്തുചേരുകയും പ്രശംസനീയമായ പങ്ക് വഹിക്കുകയും ചെയ്തു. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി സിപിഐ അതിന്റെ യാത്ര ആരംഭിച്ചു. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രതീതി രൂപീകരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ് താഷ്‌കന്റാണെങ്കിൽ, കാൺപൂർ കമ്മ്യൂണിസ്റ്റ് സമ്മേളനം ഇന്ത്യൻ മണ്ണിൽ ഒരു അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണ ദിശയിലേക്കുള്ള ആദ്യ ശ്രമമായിരുന്നു. അതുകൊണ്ട് തന്നെ പാർട്ടിയുടെ അടിത്തറ കാണ്‍പൂരിൽ നിന്ന് എന്ന് കണക്കാക്കുന്നത് തികച്ചും സ്വാഭാവികമാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ സ്ഥാപിതകാലം മുതല്‍ക്കേ സാമ്രാജ്യാധിപതികളുടെ കൊടിയ മര്‍ദനത്തെ നേരിടേണ്ടിവന്നിരുന്നു. സാമ്രാജ്യാധിപതികള്‍ അവരുടെ ഏറ്റവും ആപല്‍ക്കാരിയായ ഭാവിശത്രുവായിക്കണ്ടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും മുന്നേറ്റങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ അവര്‍ നിരവധി ഗൂഢാലോചനക്കേസുകള്‍ (1920ലെ പെഷവാര്‍ ഗൂഢാലോചനക്കേസ്, 1923ലെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസ് 1929ലെ മീററ്റ് ഗൂഢാലോചനക്കേസ്) തുടങ്ങിയവ കെട്ടിച്ചമച്ചു. പക്ഷേ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ ഇതിനെയെല്ലാം നേരിട്ട് ധീരതയോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു.

രാജ്യത്തുള്ള പുരോഗമന‑രാഷ്ട്രീയധാരകളില്‍ നിന്നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും ഗദ്ദാര്‍ പാര്‍ട്ടിയില്‍ നിന്നും ഹിജ്റൈറ്റുകളുടെയിടയില്‍ നിന്നും വിപ്ലവപ്രസ്ഥാനങ്ങളില്‍ നിന്നും, അകാലി പ്രസ്ഥാനത്തില്‍ നിന്നുമെല്ലാം എണ്ണപ്പെട്ട വിപ്ലവകാരികളും മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം പ്രവര്‍ത്തിക്കാനിറങ്ങി. ആയിരമായിരം കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചു. 

സോഷ്യലിസമെന്നും കമ്മ്യൂണിസമെന്നുമുള്ള മഹത്തായ ആദര്‍ശങ്ങളും മാര്‍ക്സിസം-ലെനിനിസമെന്ന വിപ്ലവകരമായ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രവും ഇന്ത്യയുടെ മണ്ണിലേക്ക് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി പാർട്ടി വളരെ കഠിനമായ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. വളരെയേറെ പരിശ്രമങ്ങള്‍ വേണ്ടി വന്നു. അനുഭവിച്ച ത്യാഗങ്ങൾ അനന്യമായിരുന്നു. സോഷ്യലിസമെന്ന മനുഷ്യസ്നേഹപരമായ ആദർശം ജന ഹൃദയങ്ങളിൽ കുടികൊള്ളുന്നതും എന്നാല്‍ മറ്റുപല പാർട്ടികളും അത് ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ളതുമാണ്.

രാജ്യത്തിന്റെ ലക്ഷ്യം പരിപൂർണ സ്വാതന്ത്യ്രമായിരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. പിന്നീട് 1929ലെ ലാഹോർ സമ്മേളനത്തിൽവച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ ലക്ഷ്യം മുന്നോട്ടുവച്ചത്. സ്വാതന്ത്യ്രമെന്ന ലക്ഷ്യത്തിന് രക്തവും മാംസവും നൽകാനും രാജ്യത്തെ അധ്വാനിക്കുന്ന ബഹുജനങ്ങളെ സ്വാതന്ത്യ്രസമരത്തിൽ പങ്കാളികളാക്കാനും വേണ്ടി ജനാധിപത്യപരമായ ഒരു പരിപാടിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്യ്രസമരത്തിൽ പാർട്ടിയുടെ പങ്കാളിത്തം സുപ്രധാനമായിരുന്നു. ചിലപ്പോഴൊക്കെ പൊതുവായ ദേശീയപ്രവാഹത്തിനു പുറത്തുനിന്നും പാര്‍ട്ടി സമരം നയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി നിരവധി കമ്മ്യൂണിസ്റ്റ്കാർ ജീവൻ ബലിയർപ്പിച്ചു. 

അടിച്ചമർത്തലുകളിൽ പ്രധാനപ്പെട്ടതാണ് മീററ്റ് കേസ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന മുസാഫർ അഹമ്മദ്, എസ് എ ഡാങ്കെ, പി സി ജോഷി, ഷൗക്കത്ത് ഉസ്മാനി എന്നിവരടക്കം 31 പേർ ജയിലിലടക്കപ്പെട്ടു. ഗാന്ധിജി നേതാക്കളെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. മോട്ടിലാൽ നെഹ്റു പ്രസിഡന്റും ജവഹർലാൽ നെഹ്റു സെക്രട്ടറിയുമായി കേസ് നടത്തിപ്പിന് ഡിഫൻസ് കമ്മിറ്റി ഉണ്ടാക്കി. ആൽബർട്ട് ഐൻസ്റ്റീൻ, റൊമാങ് റോളാങ്ങ്, ഹരോൾഡ് ലാസ്കി തുടങ്ങി ലോകത്തിലെ മഹാപ്രതിഭകൾ പലരും കള്ളക്കേസിനെതിരെയും തടവുകാരെ പിന്തുണച്ചും രംഗത്തുവന്നു. 1931 ൽ 27 പേരെ ശിക്ഷിച്ചു. വിചാരണയേയും കോടതിയേയും കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചു. കോടതിയിലെ പ്രസ്താവന സ്വന്തം ലക്ഷ്യം അവതരിപ്പിക്കുന്നതായി. സാമൂഹിക നീതി, സ്ത്രീവിമോചനവും തുല്യനീതിയും ന്യൂനപക്ഷ സംരക്ഷണം എന്നീ നിലപാടുകൾ പ്രസ്താവനയിൽ മുന്നോട്ടുവെച്ചു. തുടര്‍ന്നും പാര്‍ട്ടിക്കെതിരെയുള്ള വേട്ടയാടൽ ശക്തിപ്പെട്ടു.124‑A( രാജ്യദ്രോഹം), 153- Aഎന്നീ വകുപ്പുകളും പാസ്പോർട്ട് ആക്ടും വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു. 1934 ജൂലൈ 23 ന് പാർട്ടി നിരോധിക്കപ്പെട്ടു. ഒരു ചെറിയ ഇടവേള മാറ്റിനിർത്തിയാൽ 1940 ൽ വീണ്ടും നിരോധിക്കപ്പെട്ടു. 6456 പാർട്ടി കേഡർമാർ ശിക്ഷിക്കപ്പെട്ടു. വിചാരണയില്ലാതെ അനേകായിരങ്ങൾ തടവിലായി. 

1937 ലെ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ സവർക്കർ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചു. 1941ൽ ജിന്നയും ദ്വിരാഷ്ട്ര വാദം ഉയർത്തി. വർഗീയ ചേരിതിരിവ് രൂക്ഷമായി. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റുള്ളവരുമായ തൊഴിലാളികളേയും കൃഷിക്കാരേയും വർഗാടിസ്ഥാനത്തിൽ അണിനിരത്തി വർഗ്ഗീയ ചേരിതിരിവിനെ നേരിടാൻ കമ്മ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങി. കൽക്കത്തയിലും നവഖാലിയിലുമെല്ലാം വർഗീയ കലാപത്തിനെതിരെ ഗാന്ധിജിയുടെ നിർദേശപ്രകാരം പാർട്ടി സമാധാന ജാഥകളും മറ്റും നടത്തി. നവഖാലിയിൽ നിന്ന് ത്രിപുരയിലേക്ക് കടക്കാൻ ശ്രമിച്ച വർഗീയ കലാപകാരികളെ ലാത്തിയേന്തിയ പതിനായിരത്തോളം കമ്മ്യൂണിസ്റ്റ് വളണ്ടിയർമാർ തുരത്തിയോടിച്ചു. കലാപം പടരാതിരിക്കാൻ എഐടിയുസിയും കിസാൻ സഭയും കഠിന പരിശ്രമം നടത്തി. ആ മതനിരപേക്ഷ പൈതൃകമാണ് കമ്മ്യൂണിസ്റ്റുകാർ ഇന്നും ഉയർത്തിപ്പിടിക്കുന്നത്.

സ്വാതന്ത്യ്രലബ്ധിക്കു മുമ്പ് 1946‑ൽ നടന്ന ബഹുജനവിപ്ലവമുന്നേറ്റത്തിൽ ഉദാഹരണമായി ആർഐഎൻ പണിമുടക്കിനും ബ്രിട്ടീഷ് സാമ്രാജ്യാധിപതികൾ വിചാരണയ്ക്കു വിധേയരാക്കിയ ഐഎൻഎ പോരാളികൾക്കും വേണ്ടി പോരാടാനും പാര്‍ട്ടി മുന്നിട്ടിറങ്ങി. പോസ്റ്റൽജീവനക്കാരുടെയും റെയിൽവേജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന്റെ തയ്യാറെടുപ്പിനും മറ്റും പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജനകീയപ്രക്ഷോഭങ്ങളിലും പാർട്ടി വളരെ സജീവമായ പങ്ക് വഹിച്ചു.
നാട്ടുരാജാക്കന്മാരുടെ നഗ്നമായ ഫ്യൂഡൽ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുന്നതിനുവേണ്ടി തെലങ്കാന, തിരുവിതാംകൂർ, കൊച്ചി, ധേങ്കനാൽ, താൽച്ചർ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ജനങ്ങൾ നടത്തിയ ധീരോദാത്തസമരങ്ങൾക്ക് നേതൃത്വം നൽകി. ഈ സമരങ്ങളിൽ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ്കാർ രക്തസാക്ഷിത്വം വഹിച്ചു. ഗർവുനിറഞ്ഞ നാട്ടുരാജാക്കന്മാരെ ജനഹിതത്തിനു മുമ്പിൽ മുട്ടുകുത്തിക്കുന്നതിലും രാജ്യം ശിഥിലമാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യാധിപതികൾ നടത്തിയ ഗൂഢാലോചന തകർത്തുകൊണ്ട് രാജ്യത്തെ ഏകീകരിക്കുന്നതിലും ഈ സമരങ്ങളിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിപ്രധാനമായ പങ്കുവഹിച്ചു.
തൊഴിലാളികളുടെയും കർഷകരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ ആവശ്യങ്ങളും മറ്റവകാശങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി ഓരോവിഭാഗത്തിന്റെയും പ്രത്യേകം പ്രത്യേകമുള്ള വർഗസംഘടനകൾ സംഘടിപ്പിക്കേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ച് പ്രചരണം നടത്തുകയും അവരുടെ വർഗസംഘടനകൾ സംഘടിപ്പിക്കുകയും ചെയ്തു. 

ബ്രിട്ടീഷ് സാമ്രാജ്യാധിപതികളിൽ നിന്ന് മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതൃത്വത്തിൽ നിന്നുകൂടിയുണ്ടായ എതിർപ്പുകളെ നേരിട്ടുകൊണ്ട് നടത്തിയ എണ്ണമറ്റ സമരങ്ങളിൽ പാര്‍ട്ടി നേതൃത്വം നൽകുകയും ചെയ്തു.

അഖിലേന്ത്യാ ട്രേഡ്‌യൂണിയൻ കോൺഗ്രസ്, കിസാൻസഭ, അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ, അഖിലേന്ത്യാ യുവജന ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ പാർട്ടിവഹിച്ച പങ്ക് നേതൃത്വപരമാണ്. പിന്നീട് പലരും ഇത് പിന്തുടരുകയും ചെയ്തു.
സ്വതന്ത്രഭാരതത്തിൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി നടന്ന സമരത്തിലും വിശേഷിച്ചു വിശാലാന്ധ്ര, സംയുക്തമഹാരാഷ്ട്രം, ഐക്യകേരളം, 

പഞ്ചാബ്, ഹരിയാന എന്നിവയുടെ രൂപീകരണത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വപരമായ പങ്കുവഹിച്ചു. കേന്ദ്രഭരണ പ്രദേശമെന്നു പറയപ്പെട്ട പല പ്രദേശങ്ങൾക്കും പൂർണസംസ്ഥാനപദവി നേടുന്നതിനുംവേണ്ടി നടത്തിയ സമരങ്ങളും ചരിത്രപോരാട്ടങ്ങളുടെ ഭാഗമാണ് . ഇന്ത്യൻ ഭാഷകളുടെ പദവി അർഹമായി ഉയർത്തുകയും, ഭരണകാര്യങ്ങളും വിദ്യാഭ്യാസവും ജനങ്ങൾക്ക് പ്രാപ്യമാക്കുന്നതിനും പ്രാദേശിക ഭാഷകൾ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസത്തിന്റെയും ഭരണകാര്യങ്ങളുടെയും മാധ്യമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പാർട്ടി സമരം ചെയ്തു.
അതേസമയംതന്നെ, വൈവിധ്യത്തിലെ ഏകത്വം ജീവിതത്തിന്റെ നിയമമായ ഇന്ത്യയില്‍ ജനങ്ങളുടെയിടയിൽ അനൈക്യത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന ഭാഷാപരവും മതപരവും സങ്കുചിതദേശീയവാദപരവുമായ എല്ലാ ശിഥിലീകരണ പ്രക്ഷോഭങ്ങൾക്കുമെതിരായി പല്ലും നഖവുമുപയോഗിച്ച് പാർട്ടി പോരാടുകയും ചെയ്തു.
1992 ൽ ക്വിറ്റിന്ത്യാ സമരത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള പാർലമെന്റിന്റെ പ്രത്യേക സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ പറഞ്ഞു.

“വൻ തോതിലുള്ള പണിമുടക്കുകളുടെ പശ്ചാത്തലത്തിൽ 1942 സെപ്റ്റംബർ അഞ്ചിന് ദില്ലിയിൽ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് ഒരു റിപ്പോർട്ട് അയക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾ നിറഞ്ഞ പ്രസ്ഥാനമാണെന്ന കാര്യം തെളിയിക്കുന്നതാണ് അവരുടെ എല്ലായ്പ്പോഴുമെന്ന പോലെ ഇപ്പോഴത്തേയും പ്രവർത്തനം.”
ഇന്ത്യയുടെ മതനിരപേക്ഷ‑ജനാധിപത്യ സ്വഭാവവും ഫെഡറൽ ഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇന്നും കമ്മ്യൂണിസ്റ്റുകാർ മുന്നിൽ നിൽക്കുന്നു. പൗരത്വം, കർഷക നിയമം, ജിഎസ്‌ടി കുടിശിക, തുടങ്ങി എത്ര സമീപകാല ഉദാഹരണങ്ങൾ. വർഗ ചൂഷണത്തിനെതിരെ തൊഴിലാളികൾ, കർഷകർ മറ്റ് ജനവിഭാഗങ്ങൾ എന്നിവരുടെ ആയുധവും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ. ഇന്ത്യയിൽ ഒരിക്കലും അധികാരത്തിൽ വന്നിട്ടില്ലാത്ത കമ്മ്യൂണിസ്റ്റുകാർ ആധുനിക ഇന്ത്യ എന്ന ആശയം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. എത്രവലിയ അധികാര രാഷ്ട്രീയത്തിനുമപ്പുറവുമാണത്.

ജനങ്ങളുടെ താല്പര്യങ്ങൾക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും മാർക്സിസം-ലെനിനിസമെന്ന മഹത്തായ പ്രത്യയശാസ്ത്രത്തിനുവേണ്ടിയും തൊഴിലാളിവർഗത്തിനുവേണ്ടിയും എന്തു ത്യാഗമനുഷ്ഠിക്കാനും പാർട്ടി അതിന്റെ സുദീർഘവും വിഷമപൂർണവുമായ വഴികളില്‍ ഒരിക്കലും മടികാട്ടിയിട്ടില്ല.
ജനതയോടും രാജ്യത്തോടും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോടും ഉള്ള ചരിത്രപരമായ കടമ നിറവേറ്റുന്നതിനുവേണ്ടി നിരന്തരം, വിജയംവരെ, പ്രവർത്തിക്കുമെന്നു പാർട്ടി സ്ഥാപിതമായതിന്റെ നൂറാണ്ടിലേയ്ക്ക് കടക്കുന്ന ഈ വേളയില്‍ ഓരോ സഖാവും ദൃഢപ്രതിജ്ഞയെടുക്കേണ്ടതുണ്ട്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശതാബ്ദി പൂര്‍ണിമയിലാണ്. 2024 ഡിസംബര്‍ 26ന് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം ആണ്ടിലേയ്ക്ക് പ്രവേശിക്കുകയാണ്.
ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയുംപോലെ, മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിറവിയെടുത്തത്. അക്കാലങ്ങളില്‍ വിദേശത്തു കഴിഞ്ഞിരുന്ന നിരവധി ഇന്ത്യന്‍ വിപ്ലവകാരികള്‍ റഷ്യന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കമ്മ്യൂണിസത്തെ നെഞ്ചേറ്റി. 1920ല്‍ താഷ്കന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ അവരൊന്നിച്ചു ചേര്‍ന്നു. ഏതാണ്ട് ഇതേ കാലത്തുതന്നെ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനയിതാക്കളായ സഖാക്കള്‍ എസ് എ ഡാങ്കെ, എസ് വി ഘാട്ടെ, മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ ബോംബെ, കല്‍ക്കട്ട, മദ്രാസ്, ലാഹോര്‍ എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങളിലും ഒക്ടോബര്‍ വിപ്ലവത്തെക്കുറിച്ചും സോവിയറ്റ് യൂണിയനെന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ പ്രാരംഭനേട്ടങ്ങളെക്കുറിച്ചും പ്രചരിപ്പിച്ചു. കമ്മ്യൂണിസം-ലെനിനിസമെന്ന പ്രത്യയശാസ്ത്രം പ്രത്യാശയോടെ പടര്‍ന്നു. തൊഴിലാളികളെയും കര്‍ഷകരെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സംഘടിപ്പിക്കാനും തുടങ്ങി. ഒപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും അവര്‍ സജീവമായിരുന്നു. ഈ കമ്മ്യൂണിസ്റ്റ് 

ഗ്രൂപ്പുകള്‍ എല്ലാം ഒന്നുചേര്‍ന്ന് കാണ്‍പൂരില്‍ സമ്മേളനം ചേര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി.
സമ്മേളനത്തില്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് എംപി ഷാപൂർജി ദൊറാബ്ജി സക്ലത്വാല ഹ്രസ്വ സന്ദേശം അയച്ചു “ഇന്ത്യയിൽ വലുതും സുസ്ഥിരവുമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കമായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കുന്നു”; ഇത് സമ്മേളനത്തിന്റെ തുടക്കത്തില്‍ വായിച്ചു. തുടർന്ന് സ്വാഗതസംഘം ചെയർമാൻ ഹസ്രത്ത് മൊഹാനിയുടെ പ്രസംഗം. അടുത്തതായിരുന്നു എം ശിങ്കാരവേലു ചെട്ടിയാരുടെ അധ്യക്ഷപ്രസംഗം. രാഷ്ട്രീയവും സംഘടനാപരവുമായ ചോദ്യങ്ങളിൽ സ്വാഭാവികമായും നിരവധി ബലഹീനതകള്‍ ചൂണ്ടിക്കാട്ടാമെങ്കിലും, ഈ സമ്മേളനമാണ് ആദ്യത്തെ പാർട്ടി ഭരണഘടന അംഗീകരിക്കുകയും മുൻകാല കമ്മ്യൂണിസ്റ്റ് സർക്കിളുകളെ പ്രതിനിധീകരിക്കുന്ന ഒരു അഖിലേന്ത്യാ നേതൃത്വത്തിന്റെ നാഭീസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്തത്. എം ശിങ്കാരവേലു ചെട്ടിയാര്‍ പ്രസിഡന്റായും എസ് വി ഘാട്ടെ, ജാനകി പ്രസാദ് ബഗര്‍ഹട്ട എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ആസാദ് ശോഭാനിയേയും മദ്രാസ്, കാൺപൂർ, ലാഹോർ, കൽക്കട്ട എന്നീ നാല് പ്രവിശ്യകളുടെ സെക്രട്ടറിമാരായി സഖാക്കൾ കൃഷ്ണസ്വാമി അയ്യങ്കാർ, സത്യഭക്ത, എസ് ഡി ഹസ്സൻ, മുസാഫർ അഹമ്മദ് എന്നിവരെയും യഥാക്രമം തിരഞ്ഞെടുത്തു.

ഇവരടങ്ങുന്ന നേതൃത്വം മീററ്റിലെ അറസ്റ്റുകൾ വരെ (മാർച്ച് 1929) ഒത്തുചേരുകയും പ്രശംസനീയമായ പങ്ക് വഹിക്കുകയും ചെയ്തു. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി സിപിഐ അതിന്റെ യാത്ര ആരംഭിച്ചു. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രതീതി രൂപീകരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ് താഷ്‌കന്റാണെങ്കിൽ, കാൺപൂർ കമ്മ്യൂണിസ്റ്റ് സമ്മേളനം ഇന്ത്യൻ മണ്ണിൽ ഒരു അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണ ദിശയിലേക്കുള്ള ആദ്യ ശ്രമമായിരുന്നു. അതുകൊണ്ട് തന്നെ പാർട്ടിയുടെ അടിത്തറ കാണ്‍പൂരിൽ നിന്ന് എന്ന് കണക്കാക്കുന്നത് തികച്ചും സ്വാഭാവികമാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ സ്ഥാപിതകാലം മുതല്‍ക്കേ സാമ്രാജ്യാധിപതികളുടെ കൊടിയ മര്‍ദനത്തെ നേരിടേണ്ടിവന്നിരുന്നു. സാമ്രാജ്യാധിപതികള്‍ അവരുടെ ഏറ്റവും ആപല്‍ക്കാരിയായ ഭാവിശത്രുവായിക്കണ്ടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും മുന്നേറ്റങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ അവര്‍ നിരവധി ഗൂഢാലോചനക്കേസുകള്‍ (1920ലെ പെഷവാര്‍ ഗൂഢാലോചനക്കേസ്, 1923ലെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസ് 1929ലെ മീററ്റ് ഗൂഢാലോചനക്കേസ്) തുടങ്ങിയവ കെട്ടിച്ചമച്ചു. പക്ഷേ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ ഇതിനെയെല്ലാം നേരിട്ട് ധീരതയോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു.

രാജ്യത്തുള്ള പുരോഗമന‑രാഷ്ട്രീയധാരകളില്‍ നിന്നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും ഗദ്ദാര്‍ പാര്‍ട്ടിയില്‍ നിന്നും ഹിജ്റൈറ്റുകളുടെയിടയില്‍ നിന്നും വിപ്ലവപ്രസ്ഥാനങ്ങളില്‍ നിന്നും, അകാലി പ്രസ്ഥാനത്തില്‍ നിന്നുമെല്ലാം എണ്ണപ്പെട്ട വിപ്ലവകാരികളും മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം പ്രവര്‍ത്തിക്കാനിറങ്ങി. ആയിരമായിരം കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചു.
സോഷ്യലിസമെന്നും കമ്മ്യൂണിസമെന്നുമുള്ള മഹത്തായ ആദര്‍ശങ്ങളും മാര്‍ക്സിസം-ലെനിനിസമെന്ന വിപ്ലവകരമായ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രവും ഇന്ത്യയുടെ മണ്ണിലേക്ക് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി പാർട്ടി വളരെ കഠിനമായ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. വളരെയേറെ പരിശ്രമങ്ങള്‍ വേണ്ടി വന്നു. അനുഭവിച്ച ത്യാഗങ്ങൾ അനന്യമായിരുന്നു. സോഷ്യലിസമെന്ന മനുഷ്യസ്നേഹപരമായ ആദർശം ജന ഹൃദയങ്ങളിൽ കുടികൊള്ളുന്നതും എന്നാല്‍ മറ്റുപല പാർട്ടികളും അത് ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ളതുമാണ്.

രാജ്യത്തിന്റെ ലക്ഷ്യം പരിപൂർണ സ്വാതന്ത്യ്രമായിരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. പിന്നീട് 1929ലെ ലാഹോർ സമ്മേളനത്തിൽവച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ ലക്ഷ്യം മുന്നോട്ടുവച്ചത്. സ്വാതന്ത്യ്രമെന്ന ലക്ഷ്യത്തിന് രക്തവും മാംസവും നൽകാനും രാജ്യത്തെ അധ്വാനിക്കുന്ന ബഹുജനങ്ങളെ സ്വാതന്ത്യ്രസമരത്തിൽ പങ്കാളികളാക്കാനും വേണ്ടി ജനാധിപത്യപരമായ ഒരു പരിപാടിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്യ്രസമരത്തിൽ പാർട്ടിയുടെ പങ്കാളിത്തം സുപ്രധാനമായിരുന്നു. ചിലപ്പോഴൊക്കെ പൊതുവായ ദേശീയപ്രവാഹത്തിനു പുറത്തുനിന്നും പാര്‍ട്ടി സമരം നയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി നിരവധി കമ്മ്യൂണിസ്റ്റ്കാർ ജീവൻ ബലിയർപ്പിച്ചു. 

അടിച്ചമർത്തലുകളിൽ പ്രധാനപ്പെട്ടതാണ് മീററ്റ് കേസ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന മുസാഫർ അഹമ്മദ്, എസ് എ ഡാങ്കെ, പി സി ജോഷി, ഷൗക്കത്ത് ഉസ്മാനി എന്നിവരടക്കം 31 പേർ ജയിലിലടക്കപ്പെട്ടു. ഗാന്ധിജി നേതാക്കളെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. മോട്ടിലാൽ നെഹ്റു പ്രസിഡന്റും ജവഹർലാൽ നെഹ്റു സെക്രട്ടറിയുമായി കേസ് നടത്തിപ്പിന് ഡിഫൻസ് കമ്മിറ്റി ഉണ്ടാക്കി. ആൽബർട്ട് ഐൻസ്റ്റീൻ, റൊമാങ് റോളാങ്ങ്, ഹരോൾഡ് ലാസ്കി തുടങ്ങി ലോകത്തിലെ മഹാപ്രതിഭകൾ പലരും കള്ളക്കേസിനെതിരെയും തടവുകാരെ പിന്തുണച്ചും രംഗത്തുവന്നു. 1931 ൽ 27 പേരെ ശിക്ഷിച്ചു. വിചാരണയേയും കോടതിയേയും കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചു. കോടതിയിലെ പ്രസ്താവന സ്വന്തം ലക്ഷ്യം അവതരിപ്പിക്കുന്നതായി. സാമൂഹിക നീതി, സ്ത്രീവിമോചനവും തുല്യനീതിയും ന്യൂനപക്ഷ സംരക്ഷണം എന്നീ നിലപാടുകൾ പ്രസ്താവനയിൽ മുന്നോട്ടുവെച്ചു. തുടര്‍ന്നും പാര്‍ട്ടിക്കെതിരെയുള്ള വേട്ടയാടൽ ശക്തിപ്പെട്ടു.124‑A( രാജ്യദ്രോഹം), 153- Aഎന്നീ വകുപ്പുകളും പാസ്പോർട്ട് ആക്ടും വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു. 1934 ജൂലൈ 23 ന് പാർട്ടി നിരോധിക്കപ്പെട്ടു. ഒരു ചെറിയ ഇടവേള മാറ്റിനിർത്തിയാൽ 1940 ൽ വീണ്ടും നിരോധിക്കപ്പെട്ടു. 6456 പാർട്ടി കേഡർമാർ ശിക്ഷിക്കപ്പെട്ടു. വിചാരണയില്ലാതെ അനേകായിരങ്ങൾ തടവിലായി. 

1937 ലെ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ സവർക്കർ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചു. 1941ൽ ജിന്നയും ദ്വിരാഷ്ട്ര വാദം ഉയർത്തി. വർഗീയ ചേരിതിരിവ് രൂക്ഷമായി. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റുള്ളവരുമായ തൊഴിലാളികളേയും കൃഷിക്കാരേയും വർഗാടിസ്ഥാനത്തിൽ അണിനിരത്തി വർഗ്ഗീയ ചേരിതിരിവിനെ നേരിടാൻ കമ്മ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങി. കൽക്കത്തയിലും നവഖാലിയിലുമെല്ലാം വർഗീയ കലാപത്തിനെതിരെ ഗാന്ധിജിയുടെ നിർദേശപ്രകാരം പാർട്ടി സമാധാന ജാഥകളും മറ്റും നടത്തി. നവഖാലിയിൽ നിന്ന് ത്രിപുരയിലേക്ക് കടക്കാൻ ശ്രമിച്ച വർഗീയ കലാപകാരികളെ ലാത്തിയേന്തിയ പതിനായിരത്തോളം കമ്മ്യൂണിസ്റ്റ് വളണ്ടിയർമാർ തുരത്തിയോടിച്ചു. കലാപം പടരാതിരിക്കാൻ എഐടിയുസിയും കിസാൻ സഭയും കഠിന പരിശ്രമം നടത്തി. ആ മതനിരപേക്ഷ പൈതൃകമാണ് കമ്മ്യൂണിസ്റ്റുകാർ ഇന്നും ഉയർത്തിപ്പിടിക്കുന്നത്.

സ്വാതന്ത്യ്രലബ്ധിക്കു മുമ്പ് 1946‑ൽ നടന്ന ബഹുജനവിപ്ലവമുന്നേറ്റത്തിൽ ഉദാഹരണമായി ആർഐഎൻ പണിമുടക്കിനും ബ്രിട്ടീഷ് സാമ്രാജ്യാധിപതികൾ വിചാരണയ്ക്കു വിധേയരാക്കിയ ഐഎൻഎ പോരാളികൾക്കും വേണ്ടി പോരാടാനും പാര്‍ട്ടി മുന്നിട്ടിറങ്ങി. പോസ്റ്റൽജീവനക്കാരുടെയും റെയിൽവേജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന്റെ തയ്യാറെടുപ്പിനും മറ്റും പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജനകീയപ്രക്ഷോഭങ്ങളിലും പാർട്ടി വളരെ സജീവമായ പങ്ക് വഹിച്ചു.
നാട്ടുരാജാക്കന്മാരുടെ നഗ്നമായ ഫ്യൂഡൽ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുന്നതിനുവേണ്ടി തെലങ്കാന, തിരുവിതാംകൂർ, കൊച്ചി, ധേങ്കനാൽ, താൽച്ചർ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ജനങ്ങൾ നടത്തിയ ധീരോദാത്തസമരങ്ങൾക്ക് നേതൃത്വം നൽകി. ഈ സമരങ്ങളിൽ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ്കാർ രക്തസാക്ഷിത്വം വഹിച്ചു. ഗർവുനിറഞ്ഞ നാട്ടുരാജാക്കന്മാരെ ജനഹിതത്തിനു മുമ്പിൽ മുട്ടുകുത്തിക്കുന്നതിലും രാജ്യം ശിഥിലമാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യാധിപതികൾ നടത്തിയ ഗൂഢാലോചന തകർത്തുകൊണ്ട് രാജ്യത്തെ ഏകീകരിക്കുന്നതിലും ഈ സമരങ്ങളിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിപ്രധാനമായ പങ്കുവഹിച്ചു.
തൊഴിലാളികളുടെയും കർഷകരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ ആവശ്യങ്ങളും മറ്റവകാശങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി ഓരോവിഭാഗത്തിന്റെയും പ്രത്യേകം പ്രത്യേകമുള്ള വർഗസംഘടനകൾ സംഘടിപ്പിക്കേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ച് പ്രചരണം നടത്തുകയും അവരുടെ വർഗസംഘടനകൾ സംഘടിപ്പിക്കുകയും ചെയ്തു. 

ബ്രിട്ടീഷ് സാമ്രാജ്യാധിപതികളിൽ നിന്ന് മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതൃത്വത്തിൽ നിന്നുകൂടിയുണ്ടായ എതിർപ്പുകളെ നേരിട്ടുകൊണ്ട് നടത്തിയ എണ്ണമറ്റ സമരങ്ങളിൽ പാര്‍ട്ടി നേതൃത്വം നൽകുകയും ചെയ്തു.

അഖിലേന്ത്യാ ട്രേഡ്‌യൂണിയൻ കോൺഗ്രസ്, കിസാൻസഭ, അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ, അഖിലേന്ത്യാ യുവജന ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ പാർട്ടിവഹിച്ച പങ്ക് നേതൃത്വപരമാണ്. പിന്നീട് പലരും ഇത് പിന്തുടരുകയും ചെയ്തു.
സ്വതന്ത്രഭാരതത്തിൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി നടന്ന സമരത്തിലും വിശേഷിച്ചു വിശാലാന്ധ്ര, സംയുക്തമഹാരാഷ്ട്രം, ഐക്യകേരളം,പഞ്ചാബ്, ഹരിയാന എന്നിവയുടെ രൂപീകരണത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വപരമായ പങ്കുവഹിച്ചു. കേന്ദ്രഭരണ പ്രദേശമെന്നു പറയപ്പെട്ട പല പ്രദേശങ്ങൾക്കും പൂർണസംസ്ഥാനപദവി നേടുന്നതിനുംവേണ്ടി നടത്തിയ സമരങ്ങളും ചരിത്രപോരാട്ടങ്ങളുടെ ഭാഗമാണ് . ഇന്ത്യൻ ഭാഷകളുടെ പദവി അർഹമായി ഉയർത്തുകയും, ഭരണകാര്യങ്ങളും വിദ്യാഭ്യാസവും ജനങ്ങൾക്ക് പ്രാപ്യമാക്കുന്നതിനും പ്രാദേശിക ഭാഷകൾ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസത്തിന്റെയും ഭരണകാര്യങ്ങളുടെയും മാധ്യമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പാർട്ടി സമരം ചെയ്തു.
അതേസമയംതന്നെ, വൈവിധ്യത്തിലെ ഏകത്വം ജീവിതത്തിന്റെ നിയമമായ ഇന്ത്യയില്‍ ജനങ്ങളുടെയിടയിൽ അനൈക്യത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന ഭാഷാപരവും മതപരവും സങ്കുചിതദേശീയവാദപരവുമായ എല്ലാ ശിഥിലീകരണ പ്രക്ഷോഭങ്ങൾക്കുമെതിരായി പല്ലും നഖവുമുപയോഗിച്ച് പാർട്ടി പോരാടുകയും ചെയ്തു.
1992 ൽ ക്വിറ്റിന്ത്യാ സമരത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള പാർലമെന്റിന്റെ പ്രത്യേക സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ പറഞ്ഞു.

“വൻ തോതിലുള്ള പണിമുടക്കുകളുടെ പശ്ചാത്തലത്തിൽ 1942 സെപ്റ്റംബർ അഞ്ചിന് ദില്ലിയിൽ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് ഒരു റിപ്പോർട്ട് അയക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾ നിറഞ്ഞ പ്രസ്ഥാനമാണെന്ന കാര്യം തെളിയിക്കുന്നതാണ് അവരുടെ എല്ലായ്പ്പോഴുമെന്ന പോലെ ഇപ്പോഴത്തേയും പ്രവർത്തനം.”
ഇന്ത്യയുടെ മതനിരപേക്ഷ‑ജനാധിപത്യ സ്വഭാവവും ഫെഡറൽ ഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇന്നും കമ്മ്യൂണിസ്റ്റുകാർ മുന്നിൽ നിൽക്കുന്നു. പൗരത്വം, കർഷക നിയമം, ജിഎസ്‌ടി കുടിശിക, തുടങ്ങി എത്ര സമീപകാല ഉദാഹരണങ്ങൾ. വർഗ ചൂഷണത്തിനെതിരെ തൊഴിലാളികൾ, കർഷകർ മറ്റ് ജനവിഭാഗങ്ങൾ എന്നിവരുടെ ആയുധവും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ. ഇന്ത്യയിൽ ഒരിക്കലും അധികാരത്തിൽ വന്നിട്ടില്ലാത്ത കമ്മ്യൂണിസ്റ്റുകാർ ആധുനിക ഇന്ത്യ എന്ന ആശയം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. എത്രവലിയ അധികാര രാഷ്ട്രീയത്തിനുമപ്പുറവുമാണത്.

ജനങ്ങളുടെ താല്പര്യങ്ങൾക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും മാർക്സിസം-ലെനിനിസമെന്ന മഹത്തായ പ്രത്യയശാസ്ത്രത്തിനുവേണ്ടിയും തൊഴിലാളിവർഗത്തിനുവേണ്ടിയും എന്തു ത്യാഗമനുഷ്ഠിക്കാനും പാർട്ടി അതിന്റെ സുദീർഘവും വിഷമപൂർണവുമായ വഴികളില്‍ ഒരിക്കലും മടികാട്ടിയിട്ടില്ല. 

ജനതയോടും രാജ്യത്തോടും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോടും ഉള്ള ചരിത്രപരമായ കടമ നിറവേറ്റുന്നതിനുവേണ്ടി നിരന്തരം, വിജയംവരെ, പ്രവർത്തിക്കുമെന്നു പാർട്ടി സ്ഥാപിതമായതിന്റെ നൂറാണ്ടിലേയ്ക്ക് കടക്കുന്ന ഈ വേളയില്‍ ഓരോ സഖാവും ദൃഢപ്രതിജ്ഞയെടുക്കേണ്ടതുണ്ട്.

Exit mobile version