Site iconSite icon Janayugom Online

ഷിഗല്ല; കാസര്‍കോട് ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികള്‍ ശക്തമാക്കി

കാസര്‍കോട് നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ജില്ല ആരോഗ്യവകുപ്പ്. ഷവര്‍മ കഴിച്ചവരില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ലയാണന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടികളില്‍ ഷിഗല്ല സ്ഥിരീകരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ്. മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. 

പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദേശിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. 

Eng­lish Summary:Shigella; Kasar­god Health Depart­ment has stepped up vig­i­lance measures
You may also like this video

Exit mobile version