നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ചോദ്യംചെയ്യലിന് നോട്ടീല് നല്‍കി പൊലീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണി നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാവിലെ 10മ ണിക്ക് എറണാകുളം സെന്‍ട്രല്‍ എസ് പിക്ക് മുന്നില്‍ ഹാജരാകണമെന്നാണ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത് ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു.
ബുധനാഴ്ച രാത്രിയിൽ എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം നടന്നത് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ പരിതിയിലായതിനാലാണ് എറണാകുളം സെൻട്രൽ എസിപിക്ക് മുന്നിൽ ഹാജരാകാൻ നിര്‍ദേശിച്ചത്.

