Site iconSite icon Janayugom Online

കൊച്ചിയിൽ കപ്പൽ ചരിഞ്ഞു, മറൈൻ ഓയിൽ നിറച്ച കാർഗോ കടലിൽ വീണു; കനത്ത ജാഗ്രതാ നിർദേശം

കൊച്ചിയിൽ കപ്പൽ ചരിഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന അപകടകരമായ മറൈൻ ഓയിൽ നിറച്ച കാർഗോ കടലിൽ വീണിട്ടുണ്ട്. തുടർന്ന് തീരത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ചരിഞ്ഞതായും കപ്പലില്‍ നിന്ന് കുറച്ച് കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായും കോസ്റ്റ് ഗാര്‍ഡ് വിവരം അറിയിച്ചിട്ടുണ്ട്. മറൈൻ ഗ്യാസോലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയ കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. 

കപ്പൽ അപകടത്തിൽപെട്ട സാഹചര്യത്തിൽ ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെന്ന് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിക്കുന്നു. കണ്ടെയ്‌നറുകൾ കേരള തീരത്തടിഞ്ഞാൽ പൊതുജനം അതിൽ തൊടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവരം അറിയുന്നവർ ഉടൻ 112 ൽ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

Exit mobile version