അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പൽ മുങ്ങുന്നതായി സൂചന. കൂടുതൽ കണ്ടെയ്നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായും വിവരങ്ങളുണ്ട്. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് എത്തിയത്. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കപ്പൽ കരയിലേക്ക് അടുപ്പിക്കാൻ നാവിക സേന ശ്രമം ആരംഭിച്ചു.
കൊച്ചിയിൽ അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു, ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റി കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു

