Site iconSite icon Janayugom Online

സിദ്ധാര്‍ത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രിയുടെ ഉത്തരവ്

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രിയുടെ ഉത്തരവ്. സിദ്ധാര്‍ത്ഥിന്റെ കുടുബത്തിന്റെ ആവശ്യപ്രകാരമാണ് ഉത്തരവ്. ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. കേസ് സിബിഐക്ക് വിടണം എന്ന് സിദ്ധാര്‍ത്ഥിന്റെ കുടുബം ആവശ്യം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിരുന്നു. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ ഇന്ന് ഓഫീസിലെത്തി കണ്ടത്. 

മര്‍ദ്ദനം ആരംഭിച്ചത് ഫെബ്രുവരി 16ന് രാത്രിയിലാണ്. 18 പേര്‍ ചേര്‍ന്നാണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചത്. എല്ലാം തുറന്ന് പറയാന്‍ പല വിദ്യാര്‍ത്ഥികളും മടിച്ചിരുന്നതായി കോളജ് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മലമുകളില്‍ വച്ചായിരുന്നു ആദ്യമര്‍ദ്ദനം. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോട്ടിലുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Eng­lish Summary:
You may also like this video

കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചുവെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.
Exit mobile version