Site iconSite icon Janayugom Online

സിദ്ധാർത്ഥസാഹിത്യ പുരസ്കാരം ഷൗക്കത്തിനും ജയൻ മഠത്തിലിനും അരുണിനും

സിദ്ധാർത്ഥ സാഹിത്യ പുരസ്കാരം ഷൗക്കത്ത് എഴുതിയ ‘ഏക്താരയുടെ ഉന്മാദം’ എന്ന നോവലിന്. ജയൻ മഠത്തിൽ എഴുതിയ ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക’ എന്ന ലേഖനസമാഹാരത്തിനും അരുൺ കളപ്പിലയുടെ യാത്രാ നുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ലേ ജാ ലഡാക്ക്’ എന്ന പുസ്തകത്തിനുമാണ് സ്പെഷ്യൽ ജൂറി പുരസ്കാരം.

നാളെ വൈകിട്ട് അഞ്ചിന് പള്ളിമൺ സിദ്ധാർത്ഥ സ്കൂൾ അങ്കണത്തിലെ എം വി ദേവൻ കലാഗ്രാമത്തിൽ നടക്കുന്ന യോഗത്തിൽ സാഹിത്യ കാരൻ കെ വി മോഹൻകുമാർ പുരസ്കാര വിതരണം നിർവഹിക്കും. എം വി ദേവൻ കലാഗ്രാമം രക്ഷാധികാരി സുരേഷ് സിദ്ധാർത്ഥയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കെ സജീവ് കുമാർ പുസ്തകപരിചയം നടത്തും. രതീഷ് ഇളമാട് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ അഡ്വ. കെ പി സജിനാഥ്, ഡോ. കെ ശ്രീവത്സൻ, കെ ഹരികുമാർ, കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിക്കും. സജീവ് നെടുമൺകാവ് സ്വാഗതവും അഡ്വ. വി വി ജോസ് കല്ലട നന്ദിയും പറയും.

You may also like this video

Exit mobile version