നിയമസഭയിൽ ചോദ്യോത്തരവേളയ്ക്കിടെ വിദ്യാഭ്യാസ‑തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് അദ്ദേഹം നിർത്തി. ഉടൻതന്നെ മന്ത്രിയെ ആശുപത്രിയില്‍ ചികില്‍സ തേടി. സഭയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നിയമസഭയിലെ ചോദ്യോത്തരവേളക്കിടെ ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

