23 January 2026, Friday

Related news

January 18, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026
December 18, 2025
December 14, 2025
December 11, 2025
December 10, 2025
December 10, 2025

നിയമസഭയിലെ ചോദ്യോത്തരവേളക്കിടെ ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 19, 2025 11:20 am

നിയമസഭയിൽ ചോദ്യോത്തരവേളയ്ക്കിടെ വിദ്യാഭ്യാസ‑തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് അദ്ദേഹം നിർത്തി. ഉടൻതന്നെ മന്ത്രിയെ ആശുപത്രിയില്‍ ചികില്‍സ തേടി. സഭയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.