കോര്‍പറേഷനെ കുറ്റപ്പെടുത്താനുള്ള അവസരമായി ചിലർ ഈ അപകടത്തെ കാണുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരത്തിലൂടെ ഒഴുകുന്ന തോടാണെങ്കിലും ഇതിന്റെ റെയില്‍വേ പരിധിയിലുള്ള സ്ഥലം വൃത്തിയാക്കുന്നത് റെയില്‍വേയാണ്. ഇവിടുത്തെ മാലിന്യം നീക്കാന്‍ പലപ്പോഴായി ആവശ്യപ്പെട്ടിട്ടും റെയില്‍വേ പ്രതികരിച്ചിട്ടില്ല. യോഗങ്ങളില്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടത്തിയിട്ടില്ല. ജൂണിലും കോര്‍പറേഷന്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണ സഹകരണം കോര്‍പറേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയ്ക്ക് വൃത്തിയാക്കല്‍ സുഗമമാക്കാന്‍ കോര്‍പറേഷന്‍ ജെസിബി ഏര്‍പ്പെടുത്തിയിരുന്നുവെന്ന് മേയര്‍ അറിയിച്ചു.
English Summary; Some makes accident as an opportunity to blame the corporation: Mayor
You may also like this video