Site iconSite icon Janayugom Online

കൊച്ചിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊ ന്നു

murdermurder

മുറിയില്‍ പൂട്ടിയിട്ട് മണിക്കൂറുകള്‍ കൊലവിളി നടത്തിയ ശേഷം മകന്‍ അമ്മയെ വെട്ടിക്കൊ ന്നു. കൊച്ചിയിലാണ് സംഭവം. 72 വയസുള്ള അച്ചാമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിനോദിനെ പൊലീസ് കീഴ്പ്പെടുത്തി.

ഇന്നലെ രാവിലെ വിനോദിന് ഒരു കൊറിയര്‍ വന്നിരുന്നെന്നും അതിന് പൈസ ചോദിച്ച് അമ്മയുമായി വഴക്ക് നടന്നതായും പൊലീസ് പറയുന്നു. ഇവരുടെ വഴക്കും ബഹളവും പാര്‍പ്പിട സമുച്ചയത്തിലെ മറ്റുതാമസക്കാര്‍ രാവിലെ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് അവിടെ എത്തിയെങ്കിലും അകത്തുകയറില്ല. പലതവണ അറിയിക്കുകയും അപ്പോഴെല്ലാം പൊലീസ് വരികയും ചെയ്തു.

ഒടുവില്‍ വൈകീട്ട് റസിഡന്റ്സ് അസോസിയേഷന്‍ എഴുതി കൈമാറിയ പരാതി സ്വീകരിച്ചശേഷമാണ് അകത്തുകയറി പൊലീസ് പരിശോധിച്ചത്. അപ്പോഴേക്കും അച്ചാമ കൊല്ലപ്പെട്ടിരുന്നു. തലയില്‍ ഒന്നിലേറെ തവണ വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം പരിശോധനയ്ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാരും മരട് നഗരസഭാ ചെയര്‍മാനും കൊലപാതകത്തിന് ഉത്തരവാദി പൊലീസ് ആണെന്ന് ആരോപിച്ചു. പൊലീസ് രാവിലെ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ അച്ചാമയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നാണ് പാര്‍പ്പിട സമുച്ചയത്തിലുള്ളവരും പറയുന്നത്.

Eng­lish Sum­ma­ry: son killed mother

You may also like this video

Exit mobile version