റാഗിംങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച് സ്ഥാപിക്കും. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റാഗിംങ് കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്,
നിയമസേവന അതോറിറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസിന്റെ നടപടി. രണ്ടംഗ ബഞ്ച് ആകും സ്ഥാപിക്കുന്നത്. പ്രത്യേകബഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരാണ് ഉള്‍പ്പെടുന്നത് എന്നത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും