അഫ്ഗാനിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഭരണ അട്ടിമറിയിൽ നിർണായക പങ്കുവഹിച്ച താലിബാന്റെ പ്രധാന നേതാവാണ് ഖലീൽ ഹഖാനി. അഭയാർഥി മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രധാന നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‍വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനാണ് ഖലീൽ ഹഖാനി.