Site iconSite icon Janayugom Online

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി സുപ്രീംകോടതി

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി നല്‍കി സുപ്രീംകോടതി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബര്‍ 20 വരെയാണ് സമയം നീട്ടി നല്‍കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍, നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടിനല്‍കാം എന്നും വിശദീകരിക്കുയായിരന്നു.

20 ലക്ഷം ഫോമുകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് കോടതി സമയം നീട്ടി നല്‍കിയത്. നേരത്തെ കേരളത്തില്‍ മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി നല്‍കിയിരുന്നു. ഇതിനുപുറമെ ഇപ്പോള്‍ രണ്ടുദിവസം കൂടി അനുവദിച്ചിരിക്കുകയാണ് സുപ്രീംകോടതി.

Exit mobile version