പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പശുവിന്റെ സംരക്ഷണം വളരെ പ്രധാനമാണെന്നും അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് എൻജിഒ ഗോവംശ് സേവാ സദനാണ് പൊതു താല്പര്യ ഹർജി സമര്‍പ്പിച്ചത്.
ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ച് പശുവിന്റെ സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പശുവിന്റെ മൂത്രത്തിന് ഉപയോഗമുണ്ട്. ചാണകം കൃഷിക്കായി ഉപയോഗിക്കുന്നു. അതിനാല്‍ പശുക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ദേശീയ മൃഗങ്ങളെ പ്രഖ്യാപിക്കലാണോ കോടതിയുടെ ജോലിയെന്ന് ജസ്റ്റിസുമാരായ എസ് കെ കൗളും അഭയ് എസ് ഓകയും അടങ്ങിയ ബെഞ്ച് ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ എന്തിനാണ് സമര്‍പ്പിക്കുന്നതെന്നും ഇത് ഏത് മൗലിക അവകാശത്തെയാണ് ബാധിക്കുന്നതെന്നും കോടതി ചോദിച്ചു. ഹര്‍ജി പിൻവലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഹര്‍ജി പിൻവലിക്കുകയായിരുന്നു. ബംഗാള്‍ കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം.
English Summary: Supreme Court refuses plea to declare cow as national animal
You may also like this video