പുള്ളിൽ തൃശൂർ എംപി നിവേദനം വാങ്ങാതെ മടക്കിയയച്ച കൊച്ചു വേലായുധനെ വീട്ടിലെത്തി സന്ദർശിച്ച് സിപിഐ എംഎല്‍എ സി സി മുകുന്ദൻ. കൊച്ചു വേലായുധന്റെ നിവേദനം കൈപ്പറ്റുകയും ചെയ്തു. കഴിഞ്ഞ കാലവർഷ കെടുതിയിലാണ് വേലായുധന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് മേൽക്കുര തകർന്നത്. ഇതോടെ തൃശൂർ എംപിക്ക് നിവേദനം നല്‍കിയെങ്കിലും വാങ്ങാതെ മടക്കി അയയ്ക്കുകയായിരുന്നു.
വേലായുധന്റെ വീട് സന്ദർശിക്കുകയും അടിയന്തിരമായി വീടിന്റെ അറ്റകുറ്റ പണികൾക്കായി 1.20 ലക്ഷം രൂപ റവന്യൂ — ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ലഭ്യമാക്കുകയും ചെയ്തിരുന്നു.

