Site icon Janayugom Online

നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോ‍ർട്ട്

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോ‍ർട്ട്. വിമാനത്താവളത്തിന് അടുത്തെത്തിയ 150 പേരെ താലിബാന്‍ തടഞ്ഞുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. അഫ്ഗാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനെത്തിയ ആളുകളെ ബലമായി പിടിച്ചുമാറ്റിയെന്നും ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും വിവരമുണ്ട്. എന്നാൽ വിദേശകാര്യമന്ത്രാലയം ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ തന്നെ 200ലധികം ഇന്ത്യക്കാര്‍ കാബൂളിന് സമീപം കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. മറ്റൊരു സി-17 വിമാനം കൂടി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനായി തയ്യാറായി നിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

You may also like this video:

Exit mobile version