Site icon Janayugom Online

പഞ്ച്ശീര്‍ പിടിച്ചെടുത്തുവെന്ന് താലിബാന്‍; നിഷേധിച്ച് പ്രതിരോധസേന

panjshir

ഇസ്‌ലാമിക സൈന്യം പഞ്ച്ശീര്‍ പ്രവിശ്യയും പിടിച്ചെടുത്തുവെന്ന് താലിബാന്‍ അവകാശവാദം. എന്നാല്‍ ഇത് നിഷേധിച്ച് അഫ്ഗാന്‍ പ്രതിരോധസേന രംഗത്തെത്തി. താലിബാന്റെ അവകാശവാദം കള്ളമാണെന്നും ശക്തമായ പോരാട്ടം തുടരുകയാണെന്നും അഫ്ഗാന്‍ പ്രതിരോധസേനയുടെ കമാന്‍ഡര്‍ അഹമ്മദ് മസൂദ് പറഞ്ഞു.

 


ഇതുംകൂടി വായിക്കൂ: സംഗീതം നിശബ്ദമായ അഫ്ഗാനിസ്ഥാന്‍


 

നേരത്തെ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹും വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തങ്ങള്‍ ഒരു വിഷമമേറിയ സ്ഥിതിയിലാണെന്നത് സത്യമാണ്. പക്ഷെ പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 350 ലധികം താലിബാൻ സേനാംഗങ്ങളെ വധിച്ചെന്ന് പഞ്ച്ശീർ പ്രതിരോധ സേന അവകാശപ്പെട്ടു. പഞ്ച്ശീറിൽ നിന്നും താജിക്കിസ്ഥാനിലേക്ക് ഒളിച്ചോടി എന്ന വാർത്ത മുൻ വൈസ് പ്രസിഡന്റ് നിഷേധിച്ചു. വിഷയത്തിൽ യുഎൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഇതുംകൂടി വായിക്കൂ: അഫ്ഗാനിലെ യുദ്ധപ്രഭുക്കൾ


 

അഫ്ഗാനിസ്ഥാനിൽ താലിബാനു മുന്‍പില്‍ കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച്ശീറിൽ രണ്ടു ദിവസമായി കനത്ത പോരാട്ടം തുടരുകയാണ്. പഞ്ച്ശീർ താഴ്‍വര താലിബാൻ വളഞ്ഞു കഴിഞ്ഞു. താഴ്‍വരയിലേക്കുളള വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ താലിബാൻ വിച്ഛേദിച്ചിരിക്കുകയാണ്. പഞ്ച്ശീര്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ സൈന്യത്തിന് സാധിക്കാത്തതുകൊണ്ടാണ് താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം നീളുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Eng­lish Sum­ma­ry: Tal­iban seize Panchsheer; Denied by the Defense Forces

You may like this video also

Exit mobile version