കോട്ടയം പാലായിലെ അന്തിനാട് ഗവ. യു പി സ്കൂളിൽ അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്. വിദ്യാർത്ഥികൾക്ക് മുമ്പിൽ തമ്മിൽ തല്ലിയ അധ്യാപകരെ സ്ഥലം മാറ്റി. പ്രധാന അധ്യാപികയുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെതുടർന്ന് ഏഴ് അധ്യാപർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ഇതിന് മുമ്പും വാക്കു തർക്കങ്ങളിൽ ഏർപെടുന്നതായും വിഭാഗീയ പ്രവർത്തങ്ങൾ നടത്തുന്നതായും കാണിച്ച് ഒട്ടേറെ പരാതികൾ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവും സ്ഥലം മാറ്റവും.
അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്; കോട്ടയത്ത് ഏഴ് അധ്യാപകർക്ക് സ്ഥലം മാറ്റം

