Site iconSite icon Janayugom Online

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ സുരേഷ് (44) നെയാണ് കാപ്പ വകുപ്പ് ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. കൊലപാതകം, അടിപിടി, ആത്മഹത്യാപ്രേരണ, ആയുധം കൈവശംവയ്ക്കൽ നാർക്കോട്ടിക്ക് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയും, റൗഡി ലിസ്റ്റിൽ ഉള്ള ആളുമാണ് സുരേഷ്. 

കുട്ടമ്പേരൂർ കുന്നത്തൂർ ദേവിക്ഷേത്രത്തിൽ അടുത്തിടെ നടന്ന സംഘർഷത്തിൽ ഉൾപ്പെട്ട് പ്രതിയായതാണ് ഇയാൾക്കെതിരെകാപ്പ ചുമത്താൻ കാരണമായത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐ ജി തോംസൺ ജോസ് ഐ പി എസ് ആണ് നാട് കടത്താൻ ഉത്തരവിട്ടത്.

Exit mobile version