Site icon Janayugom Online

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് മഴക്കെടുതി മൂലം കഴിഞ്ഞ ബുധനാഴ്ച നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. 20 ന് നിയമസഭാ സമ്മേളനം ചേര്‍ന്ന് കനത്തമഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പിരിയുകയായിരുന്നു. പേമാരിയേയും ഉരുൾപൊട്ടലിനേയും തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏകോപനം നടത്തുന്നതിനായി മന്ത്രിമാരും എംഎൽഎമാരും പ്രാദേശിക തലത്തിൽ വേണ്ടതിനാൽ ആണ് നിയമസഭാ സമ്മേളനം നിര്‍ത്തിവച്ചത്. ഒഴിവാക്കിയ സഭാസമ്മേളനത്തിലെ കാര്യപരിപാടികൾ 28, 29 തിയതികളിലേക്ക് ക്രമീകരിക്കാനും കാര്യോപദേശക സമിതി തീരുമാനിച്ചിരുന്നു.

ENGLISH SUMMARY; The assem­bly ses­sion will resume today
You may also like this video

Exit mobile version