കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കി. ചെറിയ ലക്ഷണങ്ങളോടു കൂടിയതോ ലക്ഷണങ്ങൾ തീരെ ഇല്ലാത്തതോ ആയ കോവിഡ് രോഗികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്നത്.
പുതുക്കിയ മാർഗ്ഗരേഖ പ്രകാരം ഏഴ് ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നും മാര്‍ഗരേഖയില്‍ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
english summary; The Central Government has revised the guidelines for home surveillance of covid patients
you may also like this video;