ശങ്കേഴ്‌സ് ജങ്ഷനു സമീപം പെട്ടി ഓട്ടോയില്‍ അഭയം തേടിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ കുട്ടികളെ സംരക്ഷിക്കാന്‍ ശിശുവികസന വകുപ്പ്. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കുട്ടികളെ ജെജെ ആക്ട് അനുസരിച്ച് കൊല്ലത്തെ അംഗീകൃത ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. കുട്ടികളെ തമ്മില്‍ വേര്‍പിരിക്കാതെ ഒരുമിച്ചായിരിക്കും താമസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം സിഡബ്ല്യുസി ചെയര്‍മാനും അംഗങ്ങളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് നസീറിനേയും മക്കളേയും നേരില്‍ കണ്ട് സംസാരിച്ചു.
English summary; The Child Development Department is ready to protect the children who sought shelter in Petti Auto in Kollam
You may also like this video;