Site iconSite icon Janayugom Online

‘ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു; അവരുടെ ലക്ഷ്യം ലൈംഗിക വൈകൃതമുള്ള എംഎൽഎയെ രക്ഷിക്കാൻ’; സമൂഹ മാധ്യമ പ്രചാരണത്തിൽ പ്രതികരണവുമായി കെ ജെ ഷൈൻ

തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളിൽ പ്രതികരണവുമായി സിപിഐ(എം) നേതാവ് കെ ജെ ഷൈൻ.
കോണ്‍ഗ്രസിന്റെ സമൂഹമാധ്യമം കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തനിക്കെതിരെ ആദ്യം കഥ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് ഇതിന് പിന്നിലെന്ന് അറിയാം. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ വെറുതെ വിടില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക നേതാവ് ആണ് പറഞ്ഞത്, ടീച്ചറേ ഒരു ബോംബ് വരുന്നുണ്ടെന്ന്.

ധൈര്യമായിട്ട് ഇരുന്നോളണം, എന്തു കേട്ടാലും വിഷമിക്കരുതെന്നും പറഞ്ഞു. ടീച്ചറേയും ഒരു എംഎല്‍എയേയും കൂട്ടി ഒരു സാധനം വരുന്നുണ്ടെന്നും അറിയിച്ചു. അതിനു ശേഷമാണ് ഈ പ്രചരണം വരുന്നത്. സ്ത്രീകൾക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നവരാണിത്. ഇത്തരം മനോവൈകൃതമുള്ളവർ എല്ലാ രംഗത്തുമുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. എസ് പി ഓഫിസിൽനിന്ന് വിളിപ്പിച്ചിരുന്നു. കൈവശമുള്ള തെളിവുകൾ നൽകും. പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാൽ വീട്ടിലേക്ക് ഓടുന്നവരാകരുത് സ്ത്രീകൾ. താൻ ഇത്രയും നാൾ രാഷ്ട്രീയത്തിൽനിന്നിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് പുതുതലമുറയ്ക്ക് തോന്നരുത്. അതിനാലാണ് പ്രതികരിക്കുന്നതെന്നും ഭർത്താവിനോടൊപ്പം ഷൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Exit mobile version