Site iconSite icon Janayugom Online

നിയമ നിര്‍മ്മാണസഭാംഗങ്ങളെ അര്‍ദ്ധസൈനികരെ വിന്യസിച്ച് നിയന്ത്രിക്കുന്ന തരത്തിലേക്ക് രാജ്യത്തെ ഭരണം എത്തി: കെ പി രാജേന്ദ്രന്‍

നിയമനിർമ്മാണ സഭകളിൽ അർദ്ധസൈനികരെ വിന്യസിച്ച് സഭാംഗങ്ങളെ നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലേക്ക് രാജ്യത്തെ ഭരണം എത്തിക്കഴിഞ്ഞെന്ന് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ പി രാജേന്ദ്രൻ പറഞ്ഞു. സി പി ഐ ഗുരുവായൂർ മണ്ഡലം കേഡർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർക്കൊപ്പം രാജ്യത്തെ തൊഴിലാളികളും കൈകോർത്ത് പ്രക്ഷോഭ രംഗത്തിറങ്ങിയതോടെയാണ് ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നതും ലജ്ജയില്ലാതെ പാർലമെൻ്റിൽ ആ നിയമങ്ങളെ പിൻവലിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഗുരുവായൂർ നഗരസഭ സെക്യുലർ ഹാളിൽ നടന്ന ക്യാമ്പിൽ ജില്ലാ കമ്മിറ്റി അംഗം സി വി ശ്രീനിവാസൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, സംസ്ഥാന കൗൺസിൽ അംഗവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ വി എസ് സുനിൽകുമാർ, ജില്ലാ എക്സി. അംഗങ്ങളായ കെ ജി ശിവാനന്ദൻ, എൻ കെ സുബ്രഹ്മണ്യൻ, മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.

ENGLISH SUMMARY:The coun­try has reached the point where the leg­is­la­ture can deploy and con­trol para­mil­i­taries: KP Rajendran

You may also like this video

Exit mobile version