Site iconSite icon Janayugom Online

എമ്പുരാൻ വിവാദം; സെൻസർ ബോർഡിനെ ചട്ടുകമാക്കുന്ന ബിജെപി തന്ത്രം മറനീക്കി പുറത്തുവന്നെന്ന് ബിനോയ് വിശ്വം

എമ്പുരാൻ വിവാദത്തിലൂടെ സെൻസർ ബോർഡിനെ ചട്ടുകമാക്കുന്ന ബിജെപി തന്ത്രം മറനീക്കി പുറത്ത് വന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കലയും സംസ്ക്കാരവം ചരിത്രവും ശാസ്ത്രവും സ്വന്തം ചൊൽപ്പടിയിലാക്കുന്ന ഫാസിസ്റ്റ് തന്ത്രമാണ് എമ്പുരാൻ വിവാദം വിളിച്ചു പറയുന്നത്. ആരുടെ ഭാഗത്താണ് വീഴ്ച?. ബിജെപി നോമിനികളുടെ ഭാഗത്തോ? ബിജെപിയുടെ ഭാഗത്തോ? ഗുജറാത്ത് കലാപത്തിന് വഴിയൊരുക്കിയ മോഡിയുടെ ഭാഗത്തോ?. ഉത്തരംകിട്ടാൻ സിനിമാ പ്രേമികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. 

Exit mobile version