Site iconSite icon Janayugom Online

13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് 13 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കുടക് സ്വദേശിയായ 45കാരനായ പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കടുത്ത വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലാവുന്നത്.

Exit mobile version