കൊല്ലം സ്വദേശിയും അധ്യാപകനുമായ കിഷോർറാം രചിച്ച ‘ദ ഡെഡ് നോ നത്തിംഗ്’ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ കവി പി രാമന് നൽകി പ്രകാശനം ചെയ്തു.കൊല്ലം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.കൊല്ലത്തിന്റെ കഥ പ്രമേയമാക്കിയ ആദ്യ ഇംഗ്ലീഷ് നോവൽ പെൻഗ്വിൻ ആണ് പ്രസിദ്ധീകരിച്ചത്.
കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസറും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമാണ് ഗ്രന്ഥകാരൻ. പാഠപുസ്തകങ്ങൾ ഉൾപ്പെടെ അഞ്ചോളം അക്കാദമിക് കൃതികൾ രചിച്ചിട്ടുണ്ട് .

