Site iconSite icon Janayugom Online

കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആരോഗ്യമന്ത്രി

veena georgeveena george

സംസ്ഥാനത്ത് കോ​വി​ഡി​ന്‍റെ തീ​വ്ര വ​ക​ഭേ​ദ​ങ്ങ​ളാ​യ ഒ​മി​ക്രോ​ണും ഡെ​ൽ​റ്റ​യും സജീവമായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​നാ​വ​ശ്യ യാ​ത്ര​ക​ളും ആ​ൾ​ക്കൂ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ 100 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉണ്ടായത്. 

20 മു​ത​ൽ 40 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ. ഇക്കൂട്ടത്തില്‍ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രാ​കു​നന്നുണ്ട്. അ​തി​നാ​ൽ‌ നി​ശ്ച​യ​മാ​യും എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡെ​ൽ​റ്റ വകഭേദമാണ് സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ൾ‌ വ​ർ​ധി​ക്കാന്‍ പ്രധാന കാരണമായി കാണുന്നത്. ഒ​മി​ക്രോ​ൺ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ട​താ​യി കണ്ടെത്തിയിട്ടില്ല.

ENGLISH SUMMARY:The Health Min­is­ter said that unnec­es­sary trips should be avoided
You may also like this video

Exit mobile version