ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ തെറ്റായ ഇന്‍ജക്ഷന്‍ നല്‍കിയത് മൂലം നവജാതശിശുവിന്‍റെ കൈകള്‍ മുറിച്ച് മാറ്റേണ്ടി വന്നു. ഒക്ടോബര്‍ 5ന് ജനിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ മാറ്റങ്ങളുണ്ടായതോടെയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഗോപാല്‍ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്. ഒരു കുത്തിവയ്പ്പ് നലല്‍കിയ ശേഷം കുഞ്ഞിന്‍റെ കൈകള്‍ നീലയാകുകയും വീര്‍ത്ത് വരികയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
കുഞ്ഞിന്‍റെ നില വഷളായതോടെ കൈയ്യില്‍ ബാന്‍റേജ് ചുറ്റി മറ്റൊരു ആശുപത്രിയിലേക്കും അവിടെ നിന്ന് അടുത്ത ആശുപത്രിയിലേക്കും റഫര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ കുട്ടിയുടെ കൈ അഴുകുന്ന അവസ്ഥയിലെത്തിയതോടെ മുറിച്ച് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവജാത ശിശുവിന്റെ പിതാവ് ബാലേശ്വർ ഭാട്ടി പോലീസിൽ പരാതി നൽകി.
കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് (സിഎംഒ) പോലീസ് കത്ത് അയച്ചിട്ടുണ്ട്.

