23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇന്‍ജക്ഷന്‍ മാറ്റി നല്‍കി; ഗ്രേറ്റര്‍ നോയിഡയില്‍ നവജാത ശിശുവിന്‍റെ കൈ മുറിച്ചുമാറ്റി

Janayugom Webdesk
ഗ്രേറ്റര്‍ നോയിഡ
October 22, 2025 9:09 pm

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ തെറ്റായ ഇന്‍ജക്ഷന്‍ നല്‍കിയത് മൂലം നവജാതശിശുവിന്‍റെ കൈകള്‍ മുറിച്ച് മാറ്റേണ്ടി വന്നു. ഒക്ടോബര്‍ 5ന് ജനിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ മാറ്റങ്ങളുണ്ടായതോടെയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഗോപാല്‍ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്. ഒരു കുത്തിവയ്പ്പ് നലല്‍കിയ ശേഷം കുഞ്ഞിന്‍റെ കൈകള്‍ നീലയാകുകയും വീര്‍ത്ത് വരികയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. 

കുഞ്ഞിന്‍റെ നില വഷളായതോടെ കൈയ്യില്‍ ബാന്‍റേജ് ചുറ്റി മറ്റൊരു ആശുപത്രിയിലേക്കും അവിടെ നിന്ന് അടുത്ത ആശുപത്രിയിലേക്കും റഫര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ കുട്ടിയുടെ കൈ അഴുകുന്ന അവസ്ഥയിലെത്തിയതോടെ മുറിച്ച് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവജാത ശിശുവിന്റെ പിതാവ് ബാലേശ്വർ ഭാട്ടി പോലീസിൽ പരാതി നൽകി.

കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് (സിഎംഒ) പോലീസ് കത്ത് അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.