Site iconSite icon Janayugom Online

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന അന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന സാഹചര്യവും, അന്തരീക്ഷവുമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാ​ഗമായി വരുന്ന നിക്ഷേപം കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകത.

വിവിധ കോണുകളിൽനിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം. നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണം. ഇതിനൊക്കെ സഹായകരമായ രീതിയിലാണ് കേരള സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവന്ന ​ഗൃഹപാഠമാണ് ആ​ഗോള സം​ഗമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും ടി പി പറഞ്ഞു

Exit mobile version