കണ്ണൂരില്‍ ആനയുടെ ആക്രമണത്തില്‍ മരിച്ച ജോസിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വനം വകുപ്പ് എ കെ ശശീന്ദ്രന്‍. കാട്ടാനയുടെ ചവിട്ടേറ്റ് കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് ജോസിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ജോസിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
കാട്ടാനകള്‍ നാട്ടിലിറങ്ങുന്ന സംഭവം ഗൗരവതരമാണെന്നും വന്യജീവികൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം പകരുന്ന പദ്ധതികളും നടപ്പാക്കും. വന്യജീവികൾ നാട്ടിലിറങ്ങാൻ കാരണം കാലാവസ്ഥാ വ്യതിയാനം മൂലമെന്നും ജനക്കൂട്ടം ആനയെ പ്രകോപിപ്പിക്കരുതെന്നും മന്ത്രി നിർദേശം നൽകി. വന്യ ജീവികളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്നും, ഫെൻസിങ്ങും സോളാർ ഫെൻസിങ്ങും പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary: The minister said that financial assistance will be given to the family of Jose who died in an elephant attack
You may also like this video