14 December 2025, Sunday

Related news

December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025
August 3, 2025
July 22, 2025
July 9, 2025

ആനയുടെ ആക്രമണത്തില്‍ മരിച്ച ജോസിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 15, 2023 3:29 pm

കണ്ണൂരില്‍ ആനയുടെ ആക്രമണത്തില്‍ മരിച്ച ജോസിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വനം വകുപ്പ് എ കെ ശശീന്ദ്രന്‍. കാട്ടാനയുടെ ചവിട്ടേറ്റ് കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് ജോസിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ജോസിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കാട്ടാനകള്‍ നാട്ടിലിറങ്ങുന്ന സംഭവം ഗൗരവതരമാണെന്നും വന്യജീവികൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം പകരുന്ന പദ്ധതികളും നടപ്പാക്കും. വന്യജീവികൾ നാട്ടിലിറങ്ങാൻ കാരണം കാലാവസ്ഥാ വ്യതിയാനം മൂലമെന്നും ജനക്കൂട്ടം ആനയെ പ്രകോപിപ്പിക്കരുതെന്നും മന്ത്രി നിർദേശം നൽകി. വന്യ ജീവികളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്നും, ഫെൻസിങ്ങും സോളാർ ഫെൻസിങ്ങും പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: The min­is­ter said that finan­cial assis­tance will be giv­en to the fam­i­ly of Jose who died in an ele­phant attack

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.